ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ

റെഡ് റിബ്ബൺ ക്ലബ്ബ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ മലയാളവിഭാഗത്തിന്.


ഒന്നാം സ്ഥാനം - Anjali A and Gowri Nandana J- Fourth BA Malayalam

രണ്ടാം സ്ഥാനം - Archana M and Malavika S - Fourth BA Malayalam.




 

ബോധി സെമിനാർ - ഭാഷാവിഭാഗങ്ങൾ

 പാർശ്വവത്കരിക്കപ്പെട്ടവരെ ഒപ്പം ചേർക്കുന്നതിലൂടെയാണ് സംസ്കാരം വിപുലമാകുന്നത് - ഡോ.കെ.ബി. ശെൽവമണി


ശാസ്താംകോട്ട - സ്ത്രീ, ആദിവാസി, ട്രാൻസ് ജെൻഡർ തുടങ്ങി ഒഴിവാക്കപ്പെട്ടു വരുന്ന വിഭാഗങ്ങളെയെല്ലാം ചേർത്തു നിർത്തിയാണ് നമ്മൾ പുരോഗതിയിലേക്ക് സഞ്ചരിക്കേണ്ടതെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.കെ.ബി. ശെൽവമണി അഭിപ്രായപ്പെട്ടു. വിവിധ സാങ്കേതിക മേഖലകളിൽ സ്ത്രീ സാന്നിധ്യം കൂടുതലായി ഉണ്ടാകേണ്ടതുണ്ട്. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ നടന്നു വരുന്ന ബോധി-2024 സെമിനാറിൽ ഭാഷാ വിഭാഗങ്ങളുടെ സെഷനിൽ നമ്മുടെ സമൂഹം, നമ്മുടെ സംസ്കാരം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ അക്കാദമിക് ചർച്ചകൾ നടന്നു വരുന്നു. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പ്രബന്ധാവതരണങ്ങൾ ഇന്ന് നടന്നു. പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആത്മൻ എ.വി., സന്ധ്യ സി. വിദ്യാധരൻ, ഡോ.എസ്.സുശാന്ത്, ഡോ. ജയശ്രീ എസ്.റ്റി. എന്നിവർ സംസാരിച്ചു.