പ്രൊഫ.ജി.ശങ്കരപ്പിള്ള അനുസ്മരണം

കേരളത്തിൽ പുതിയ നാടക സംസ്കാരം സൃഷ്ടിച്ചത് ജി.ശങ്കരപ്പിള്ള - ഡോ.കെ.എസ്.രവികുമാർ

കേരള സമൂഹത്തിൽ പുതിയ രീതിയിലുള്ള നാടകങ്ങൾ ഉണ്ടാകാനുള്ള അന്തരീക്ഷം സൃഷ്ടിച്ചത് നാടകാചാര്യൻ ജി. ശങ്കരപ്പിള്ളയാണെന്ന് കാലടി സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ.കെ.എസ്.രവികുമാർ പറഞ്ഞു.

അദ്ദേഹം പുതിയ രീതിയിലുള്ള നാടകങ്ങൾ എഴുതുകയും കലാകാരന്മാരെ പരിശീലിപ്പിക്കുകയും ആസ്വാദകസമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാള നാടകത്തിനും നാടക വേദിക്കും ഉണ്ടായ വളർച്ചയുടെ പിന്നിൽ ജി.ശങ്കരപ്പിളള സൃഷ്ടിച്ച നാടക സംസ്കാരമാണുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശാസ്താംകോട്ട, കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ പ്രൊഫ.ജി.ശങ്കരപ്പിള്ള സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ പ്രിൻസിപ്പൽ ഡോ.സി.ഉണ്ണികൃഷ്ണൻ ജി.ശങ്കരപ്പിള്ള അനുസ്മരണം നടത്തി. ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ സന്ധ്യ സി. വിദ്യാധരൻ, സംസ്കൃതവിഭാഗം അധ്യക്ഷൻ ഡോ.സുശാന്ത്, ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. ധന്യ എൽ., സീനിയർ സൂപ്രണ്ട് ശ്രീജ ആർ., മലയാളവിഭാഗം അധ്യക്ഷൻ  ആത്മൻ എ.വി., ഡോ.ടി.മധു, രാഗി ആർ.ജി.  എന്നിവർ സംസാരിച്ചു. മലയാളവിഭാഗം ഏർപ്പെടുത്തിയ വിവിധ എന്റോവ്മെന്റുകൾ ഡോ.കെ.എസ്. രവികുമാർ വിദ്യാർത്ഥികൾക്ക് നല്കി. പ്രൊഫ.ജി.ശങ്കരപ്പിള്ള എഴുതിയ സബർമതി ദൂരെയാണ് എന്ന നാടകം മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു.































No comments:

Post a Comment