പൂർവ്വവിദ്യാർത്ഥി സംഗമം (1967 - '70)

ഡി.ബി. കോളേജിലെ ആദ്യ ബി.എ. മലയാളം വിദ്യാർത്ഥികൾ ഒത്തുചേർന്നു.

കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ ആദ്യ ബി.എ. മലയാളം ബാച്ചിലെ വിദ്യാർത്ഥികൾ കോളേജിൽ വീണ്ടുമെത്തി. 1967 മുതൽ 1970 വരെ കോളേജിൽ പഠിച്ചവരാണ് ഇവർ. മുൻ ദേവസ്വം ബോർഡ് അംഗം മുതൽ ഈ വർഷത്തെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരുന്ന കെ. സിസിലി, ദൂരദർശനിൽ ഒരു കാലത്തെ പ്രമുഖ സാന്നിധ്യമായിരുന്ന, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജോൺ സാമുവൽ, സ്ക്കൂൾ അധ്യാപകരായി വിരമിച്ചവർ, ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ചവർ തുടങ്ങി വിഭിന്ന മേഖലകളിൽ ജീവിതം നയിച്ചവർ 55 വർഷത്തിന് ശേഷമാണ് വീണ്ടും ഒത്തുചേർന്നത്. എ. ജമാലുദ്ദീൻ കുഞ്ഞ്, എസ്. പത്മ, പൊന്നമ്മ ജി. വൈദ്യൻ, മോശ, കെ.വാസുദേവൻ, എസ്. മണി, കെ.വിജയമ്മ എന്നിവരാണ് ഒത്തുചേർന്ന മറ്റു പൂർവ്വവിദ്യാർത്ഥികൾ. പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ ദീപ്തമായ ഓർമ്മകളും കലാലയജീവിതകാലവും അവർ പങ്കുവച്ചു. നാടകക്കളരിയും കാമ്പസ് രാഷ്ട്രീയവും അവരുടെ വാക്കുകളിൽ നിറഞ്ഞു. കെ.എസ്.എഫ്.ഇ.യിൽ നിന്ന് അസിസ്റ്റൻറ് ജനറൽ മാനേജരായി വിരമിച്ച എ. ജമാലുദ്ദീൻ കുഞ്ഞ് ആയിരുന്നു പരിപാടിയുടെ മുഖ്യസംഘാടകൻ. മലയാളം അധ്യാപിക ആയിരുന്ന പ്രൊഫ. വി. മഹേശ്വരി, ഇംഗ്ലീഷ് അധ്യാപിക ആയിരുന്ന പ്രൊഫ. എ.ജി. അമൃതകുമാരി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വീണ്ടും ഒത്തുചേരുമെന്ന പ്രതീക്ഷയോടെയാണ് അവർ പിരിഞ്ഞത്. പ്രിൻസിപ്പൽ ഡോ. കെ.സി. പ്രകാശ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മലയാളവിഭാഗം അധ്യക്ഷൻ ആത്മൻ എ.വി., പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് കെ.വി.രാമാനുജൻ തമ്പി, സെക്രട്ടറി ഡോ. പ്രീത ജി. പ്രസാദ് എന്നിവർ സംസാരിച്ചു.














































9.7.2024

2 comments: