കഥയുടെ പൊരുൾ - ഏകദിന ശില്പശാല

 ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പന്മന പ്രാദേശിക കേന്ദ്രം എൻ.എസ്.എസ്. യൂണിറ്റും ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ മലയാളവിഭാഗവും സംയുക്തമായി കഥാശില്പശാല നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) കെ.സി. പ്രകാശ് ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ. എ.ഷീലാകുമാരി അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്തുക്കളായ എസ്.ആർ. ലാൽ, വി. ഷിനിലാൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. കെ.ബി.ശെൽവമണി, എ.വി.ആത്മൻ, ഡോ. താര എസ്.എസ്, രാഗി ആർ.ജി., ഗംഗ, ഗൗരിശ്രീ, ഗൗതം ചന്ദ്ര, എന്നിവർ സംസാരിച്ചു. സമാപന ചടങ്ങിൽ ക്യാമ്പ് അംഗങ്ങൾക്ക് പ്രിൻസിപ്പൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.



































6 comments:

  1. ആദ്യമായിട്ടാണ് ഇങ്ങന ഒരു ക്യാമ്പ് പങ്ക്എടുക്കുന്നത് നല്ല ഒരു അനുഭവം ആയിരുന്നു 🥰. ഒരുപാട് സന്തോഷം ഉണ്ട്😁

    ReplyDelete
  2. ക്യാമ്പ് മികച്ച ഒരു അനുഭവം ആയിരുന്നു.. സെഷനുകള് വളരെ നന്നായിരുന്നു...ഒരു നല്ല ഓർമ തന്നെ ആയിരിക്കും ഇന്നത്തെ ദിവസം❤️



    ആഷിന എസ്
    മൂന്നാം വർഷം, ബി എ മലയാളം

    ReplyDelete
  3. പുത്തൻ ഒരനുഭവമായിരുന്നു. ക്യാമ്പ് വളരെ നന്നായിരുന്നു🥰
    ഗൗരിശ്രീ.ജി (3-ാം വർഷം, ബി.എ. മലയാളം)

    ReplyDelete
  4. ഗൗതം ചന്ദ്ര ജെ.ബി(ഗാതു)05 November, 2022

    കതിരും പതിരും തിരിച്ച് 'കഥയുടെ പൊരുൾ തേടിയുള്ള യാത്ര ഏറെ ഇഷ്ടപ്പെട്ടു.'സമകാലീന ചെറുകഥാ സാഹിത്യ രംഗത്തെ രണ്ട് രജതനക്ഷത്രങ്ങളും, സർഗാത്മകതയുടെ വിളക്ക്കൂട് കൂട്ടിയ പ്രിയ അധ്യാപകരും എഴുത്തിന്റെ,ധൈഷണികതയുടെ വർണ്ണാഭമായ പവിഴപ്പുറ്റുകൾ തേടുന്ന ആകാശമീനുകളുടെ ഒരു കൂട്ടവും ചേർന്ന് ഈ ക്യാമ്പിനെ ഹൃദയാലിംഗനം ചെയ്തു.അതിന്റെ ഊർവ്വരതയിൽ ഉണ്മയോടെ നിരവധി കാര്യങ്ങളിലൂടെ, ചിന്തകളിലൂടെ, അനുഭവങ്ങളിലൂടെ, കടന്ന് പോകുവാൻ കഴിഞ്ഞു.സാഹിത്യ ക്യാമ്പുകളുടെ ക്ലീഷേ രീതികളിൽ നിന്ന് തികച്ചും വേറിട്ട അനുഭവം തന്നെ ആയി തീർന്നു ഈ ശിൽപ്പശാല.

    ഗൗതം ചന്ദ്ര ജെ.ബി
    ബി.എ മലയാളം,മൂന്നാം വർഷം

    ReplyDelete
  5. പുത്തൻ അറിവുകൾ ലഭിച്ച ഒരു ദിനം. എങ്ങനെയാണ് ഒരു കഥ എഴുതുന്നത്, എന്താണ് ഒരു എഴുത്തുകാരൻ്റെ ചിന്തകൾ, ഒരു കഥ സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റമെന്ത് തുടങ്ങി കഥയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പഠിക്കുവാൻ കഴിഞ്ഞ ഒരു ദിനം. ഒട്ടും മടുപ്പ് തോന്നിച്ചിരുന്നില്ല എന്നുള്ളതാണ് ഈ ക്യാമ്പിൻ്റെ ഏറ്റവും വലിയ സവിശേഷത.

    വരുൺ. വി. എസ്
    ബി. എ. മലയാളം, മൂന്നാം വർഷം

    ReplyDelete
  6. Orupad manoharavum marakkan kazhiyathathumaya onnanath

    ReplyDelete