ബോധി സെമിനാർ | ഭാഷാ വിഭാഗങ്ങൾ

കലയേയും സാഹിത്യത്തെയും ചേർത്ത് പിടിക്കുന്നതിലൂടെ നമ്മൾ ജനാധിപത്യത്തെയും ചേർത്ത് പിടിക്കുന്നു - ഡോ. അജു കെ.നാരായണൻ

മനുഷ്യനെ മനുഷ്യനായി ഉയർത്തുന്നത് കലയും സാഹിത്യവും ആണെന്ന് മഹാത്മാഗാന്ധി സർവ്വകലാശാലയിലെ പ്രൊഫസർ ഡോ.അജു കെ.നാരായണൻ പറഞ്ഞു. കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ ബോധി സെമിനാർ പരമ്പരയിൽ കലയും സാഹിത്യവും എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നീതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്ന കല പലപ്പോഴും കലാപം കൂടിയാകുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം വിഭാഗങ്ങൾ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആത്മൻ എ.വി., സന്ധ്യ സി. വിദ്യാധരൻ, ഡോ.സുശാന്ത് എസ്., ഡോ. ധന്യ എൽ., സൺ റിമ, ഡോ. സുസ്മി സാബു എന്നിവർ സംസാരിച്ചു.













 

No comments:

Post a Comment