എം.ടി. ഒറ്റയ്ക്ക് ഒരാൾക്കൂട്ടമായിരുന്നു - വിനോദ് വൈശാഖി
ശാസ്താംകോട്ട : കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണം നടന്നു. പ്രശസ്ത കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി അനുസ്മരണ പ്രഭാഷണം നടത്തി. എം.ടി. ജനങ്ങളിലേയ്ക്ക് വന്നില്ല പകരം ജനങ്ങൾ എം.ടി.യിലേക്ക് ഒഴുകി എത്തുകയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവോത്ഥാനകാലത്തിൻ്റെ ഒരു അപനിർമ്മാണമാണ് എം.ടി.യുടെ രചനകൾ എന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രിൻസിപ്പൽ ഡോ. കെ. സി. പ്രകാശിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാളവിഭാഗം അധ്യക്ഷൻ ആത്മൻ എ.വി., അധ്യാപിക ഡോ. സുമി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എം.ടി. ചിത്രപ്രദർശനം, എം.ടി. ക്വിസ്, എം.ടി. ചലച്ചിത്ര പ്രദർശനം എന്നിവ മലയാളവിഭാഗം തുടർന്നുള്ള ദിനങ്ങളിൽ അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
27/1/2025