മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.സി. പ്രകാശ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ പുരാവസ്തു വകുപ്പുമായി സഹകരിച്ച് പുരാവസ്തു പ്രദർശനം നവംബർ 1, 2 ദിവസങ്ങളിൽ നടക്കും. ശാസ്താംകോട്ടയിൽ നിന്ന് ശേഖരിച്ചതടക്കമുള്ള പുരാവസ്തുക്കൾ പ്രദർശനത്തിലുണ്ട്. മലയാളവിഭാഗം വിദ്യാർത്ഥികൾ 'കേരളം' എന്ന വിഷയത്തെ കേന്ദ്രമാക്കി തയ്യാറാക്കിയ കയ്യെഴുത്ത് പുസ്തകം ' അ' പരിപാടിയിൽ പ്രകാശനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ നടന്നു. സാഹിത്യകൃതികളെ ആധാരമാക്കി തയ്യാറാക്കിയ മോണോ ആക്ട്, കഥാപ്രസംഗം എന്നിവ വേറിട്ട അനുഭവം സമ്മാനിച്ചു. മലയാള വിഭാഗം അധ്യക്ഷൻ ആത്മൻ എ.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. പ്രീത ജി. പ്രസാദ്, രാഗി ആർ.ജി., ഡോ. മധു ടി., വരുൺ വി.എസ്. എന്നിവർ സംസാരിച്ചു.
സ്വാഗതനൃത്തം
കവിത - പ്രൊഫ. ഡോ. കെ.സി. പ്രകാശ് (പ്രിൻസിപ്പൽ)
നന്തുണി - പുരാവസ്തു പ്രദർശനം
നാടൻ പാട്ട്
🥰
ReplyDelete👍🏽
ReplyDelete