സനിലിന് അഭിനന്ദനം...


സമ്മാനാർഹമായ കവിത

പിൻവിളിക്ക് ചെവികൊടുക്കുമ്പോൾ 

നടക്കുവാനിനിദൂരം കുറവാണടുത്തൊരാൾ വന്നുച്ചത്തിൽ
ചിരിച്ചു ചൊല്ലി മറഞ്ഞൊരു സ്വപ്നം തിരഞ്ഞെടുത്തൊരു നിമിഷത്തിൽ
മരിക്കുകില്ലീ തള്ളയതിങ്ങനെയിരന്നു -
തിന്നുകിടക്കുന്നു...
പതിഞ്ഞ വാക്കുമെനഞ്ഞു മരുമകൾ
കൊളുത്തിവച്ചൊരു 
ചെവിയരുകിൽ..

ഇടിത്തീ പോലാ വാക്കിൻ മുനകൾ
തുളച്ചുനിന്നെൻ ഹൃദയത്തിൽ
ഇറങ്ങിനിന്നു വിളിച്ചു മകനേയകന്നുപോകുന്നിന്നമ്മ
തിരിഞ്ഞുനോക്കില്ലെന്നു മനസ്സിൽ ശപഥം ചെയ്തു മടങ്ങട്ടെ
തിരഞ്ഞുചെല്ലാനിടമില്ലറിയാം ഇരുട്ട് വന്ന് പുതച്ചോട്ടെ

ചീമക്കൊന്നക്കമ്പൂന്നിക്കൊണ്ടഞ്ചാമത്തെ ചുവടെണ്ണേ
അരുതരുതെന്നു മനസ്സുകരഞ്ഞേൻ
ആരോ നിലവിളി കൂട്ടുന്നു..
പേരക്കുട്ടികളല്ലേയല്ല നേരം പാതിരയായില്ലേ?
മകനാണോയിനി മരുമകളാണോ
വെറുതെ ഞാനത് മോഹിച്ചേൻ 

പിൻവിളി പിന്നെയുമലമുറപോലവയെന്നിൽവന്ന് ധ്വനിക്കുന്നു
തിരിഞ്ഞു നിന്നൂ മുറ്റം ശൂന്യം വീടുമിരുണ്ട് കിടക്കുന്നു
തെക്കേത്തൊടിയിലെ കുഴിമാടത്തിൽ നിന്നുപിറക്കുന്നാ ശബ്ദം..
"ഒറ്റക്കാകും വിട്ടകലല്ലേയൊരുനാളും നീ പോകല്ലേ"

നിറഞ്ഞകണ്ണുകൾ പൊത്തിയിറങ്ങാൻ
കഴിഞ്ഞതില്ലീ വൃദ്ധയ്ക്ക്
തിരിച്ചുചെന്നു കുഴിമാടത്തിൻ കരയ്ക്ക് നിന്നിമ വെട്ടുമ്പോൾ
ഇരുട്ട് വന്ന് പുതച്ചൂ പതിയെ
നടന്നു തീർന്നേൻ ദൂരങ്ങൾ..
നടന്നു തീർന്നേൻ ദൂരങ്ങൾ..

സനിൽ വെണ്ടാർ

28 comments:

  1. സ്നേഹം..സന്തോഷം ❣️

    ReplyDelete
  2. ഗൗതം ചന്ദ്ര ജെ.ബി(ഗാതു)19 November, 2022

    ഹൃദയാശംസകൾ പ്രിയനേ..❤️

    ReplyDelete
  3. Congratulation sanil😍😍🥰

    ReplyDelete
  4. ആശംസകൾ 🥰

    ReplyDelete
  5. അഭിനന്ദനങ്ങൾ

    ReplyDelete
  6. ആശംസകള്‍ സനിൽ👏👏

    ReplyDelete
  7. Congrats Sanil anna😍😊

    ReplyDelete
  8. അഭിനന്ദനങ്ങൾ 👏👏

    ReplyDelete
  9. അഭിനന്ദനങ്ങൾ

    ReplyDelete
  10. അഭിനന്ദനങ്ങൾ സനിൽ💐

    ReplyDelete
  11. അഭിനന്ദനങ്ങൾ 😍✨️

    ReplyDelete
  12. അഭിനന്ദനങ്ങൾ വളരെ സന്തോഷം

    ReplyDelete
  13. ആശംസകൾ ♥️🥰

    ReplyDelete
  14. അഭിനന്ദനങ്ങൾ ♥️✨️

    ReplyDelete
  15. അഭിനന്ദനങ്ങൾ❣️

    ReplyDelete
  16. അഭിനന്ദനങ്ങൾ 👏👏👏

    ReplyDelete
  17. രാഗി ആർ.ജി.19 November, 2022

    ആശംസകൾ മോനേ

    ReplyDelete
  18. അഭിനന്ദങ്ങൾ സഹോദരാ... 🫂♥️

    ReplyDelete
  19. അഭിനന്ദനങ്ങൾ സനിൽ❤️😍

    ReplyDelete
  20. അഭിനന്ദനങ്ങൾ സനിൽ

    ReplyDelete
  21. അഭിനന്ദനങ്ങൾ... ആശംസകൾ സനിൽ...

    ReplyDelete
  22. അഭിനന്ദനങ്ങൾ പ്രിയപ്പെട്ട സനിൽ👍🏽

    ReplyDelete
  23. Congratulations 👏

    ReplyDelete
  24. അഭിനന്ദനങ്ങൾ

    ReplyDelete