ആസ്വാദനക്കുറിപ്പ് മത്സരം (വായനദിനം 2020)

വായനദിനത്തോടനുബന്ധിച്ച് മലയാളവിഭാഗം നാഷണല് സര്വ്വീസ് സ്കീം യൂണിറ്റുകളുമായി ചേര്ന്ന് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. നമ്മുടെ കോളേജിലെ വിദ്യാര്ത്ഥികള്ക്കാണ് പങ്കെടുക്കാവുന്നത്. വായനയിലൂടെ നിങ്ങള് ഏറെ ആസ്വദിച്ച മലയാളസാഹിത്യകൃതിയെക്കുറിച്ച് മൂന്ന് പുറത്തില് അധികമാകാതെ എഴുതി എന്ന ksmdbcmalayalam@gmail.com എന്ന ഇ-മെയില് വിലാസത്തില് ജൂണ് 25 ന് മുന്പായി അയച്ച് തരിക.