കേരള നിയമസഭ പുസ്തകോത്സവം - ഓൺലൈൻ മത്സരത്തിലെ പങ്കാളിത്തം

ഗൗരിശ്രീ ജി. (അഞ്ചാം സെമസ്റ്റർ ബി.എ. മലയാളം) കവിത ചൊല്ലൽ

യുട്യൂബ് ലിങ്ക് -

https://youtu.be/wcLtZS2wA4A

ഫേസ് ബുക്ക് ലിങ്ക് -

https://www.facebook.com/100087360431506/videos/6163542243665127/?mibextid=NnVzG8

അമൃത എൽ. (അഞ്ചാം സെമസ്റ്റർ ബി.എ. മലയാളം) കഥ പറയൽ

യുട്യൂബ് ലിങ്ക് -

https://youtu.be/rKFUTdZbcQ0

ഫേസ് ബുക്ക് ലിങ്ക് -

https://fb.watch/hH_PWvYcVZ/?mibextid=NnVzG8

ലക്ഷ്മി പ്രഭ (മലയാളവിഭാഗം) കവിത ചൊല്ലൽ

യുട്യൂബ് ലിങ്ക് -

https://youtu.be/VmkHyPAcTR0

ഫേസ് ബുക്ക് ലിങ്ക് -

https://fb.watch/hR7rGg0I68/?mibextid=NnVzG8

ക്രിസ്തുമസ് 2022

ക്രിസ്തുമസ് പപ്പ, നക്ഷത്രം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തോടെ ഡിപ്പാർട്ട്മെന്റ് തലത്തിൽ മലയാളത്തിന് രണ്ടാം സ്ഥാനം.













വിജയികൾക്ക് അഭിനന്ദനം


വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് മലയാളവിഭാഗത്തിന്റെ ആശംസകൾ...

സനിലിന് അഭിനന്ദനം

കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത്  കേരളോത്സവത്തിൽ കവിതാരചനയിൽ രണ്ടാം സ്ഥാനം നേടിയ രണ്ടാം വർഷ ബി.എ. മലയാളം വിദ്യാർത്ഥി സനിലിന് അഭിനന്ദനം.


സമ്മാനാർഹമായ കവിത -

നദിയുടെ അകാലവാർദ്ധ്യക്യം

ജനനീ. എന്റെ മരണനാളെത്തുന്നു
മതിവരുന്നില്ല..നാളെത്രയെന്നറിയില്ല..
കാഴ്ച മങ്ങുന്നു വേഗത്തിലെന്നുടെ
ചിരി ചുരുങ്ങുന്നു..ചിന്ത വഴിതെറ്റുന്നു..

ഗതിമുടക്കിച്ചിരിച്ചുല്ലസിക്കുവാൻ
കറപടർത്തിയെൻ മുടികറുപ്പിക്കുവാൻ
നോക്കിനിൽക്കുന്നതേതൊരാൾ..?
ഭീതിയുടെ കൂർത്തൊരമ്പെന്റെ
നെഞ്ചിൽ തറക്കുന്നു..

എന്റെ ഗർഭപാത്രത്തിൽ വളർന്നൊരാ
മക്കളൊക്കെയും
ചത്തുപൊങ്ങീടുന്നു..
കാലമിന്നെന്റെ രഥമുരുട്ടീടുമ്പോൾ
രണ്ടുതുള്ളി മിഴിനീരടർത്തുന്നു..

കൂരിരുട്ടിനെ കുത്തിത്തുറന്നുകൊണ്ടെന്റെ നെഞ്ചിൽ
കഠാരകുത്തുന്നവർ..
വന്നുപോകുന്നു നാൾക്കുനാളെന്നെയും
കൊന്നുതിന്നല്ലോ കലിയടക്കീടുന്നു..

മുമ്പ് ഞാനാർത്തുല്ലസിച്ചുപോകും വഴി
ഇന്ന് മനുജന്റെ മണിമന്ദിരങ്ങളായ്..
കാഴ്ചതെറ്റി കിതച്ചങ്ങൊടുങ്ങുന്നു
നീതിബോധം ഇവിടസ്തമിക്കുന്നു..

തൊണ്ട വറ്റുന്നു ദാഹം വളർന്നുപോയ്
എന്റെയുള്ളിൽ വരളച്ച ബാധിക്കുന്നു..
രണ്ടുതുള്ളി തെളിനീരുയാചിക്കുമെന്നെയാരും കാണാതിരിക്കല്ലേ..

കാലമെത്താതെ ചത്തൊടുങ്ങീടുവാൻ
കാളകൂടം കുടിച്ചതോ കാരണം..
നന്ദി ലോകരേ.. നന്ദി.. നിനക്കും നിൻ
പൂർവ്വികർക്കുമെന്നമ്മക്കുമച്ഛനും..

സനിൽ വെണ്ടാർ


3.12.2022


ക്യാപ്റ്റൻ (ഡോ.) ടി. മധുവിന് അഭിനന്ദനങ്ങൾ...

ഇന്ത്യൻ ആർമിയുടെ
ക്യാപ്റ്റൻ പദവിയിലെത്തിയ
മലയാളവിഭാഗം അധ്യാപകൻ 
ഡോ. ടി. മധുവിന്
അഭിനന്ദനങ്ങൾ...


1.12.2022

 

ആഷിനയ്ക്ക് അഭിനന്ദനം

30.11.2022

കവിത ചൊല്ലൂ... ലോകം കേൾക്കട്ടെ

മലയാളവിഭാഗം യുടൂബ് ചാനലിൽ കവിത ചൊല്ലാൻ അവസരം.

നിങ്ങളുടെ ഇഷ്ടകവിത ചൊല്ലി ഓഡിയോ ഫയൽ കോളേജ് ഐ.ഡി.യുടെ ഫോട്ടോ സഹിതം 9496822477 എന്നെ ടെലഗ്രാം നമ്പറിൽ അയച്ച് നൽകുക. തെരഞ്ഞെടുക്കുന്നവ മലയാളവിഭാഗം യുടൂബ് ചാനലിൽ നൽകുന്നതാണ്.

www.youtube.com/മലയാളവിഭാഗം

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം.

അവസാന തീയതി - 2.12.2022

അധ്യാപകരും വിദ്യാർത്ഥികളും നല്കിയ കവിതകൾ ഇവിടെ ക്ലിക്ക് ചെയ്ത് കേൾക്കാം.

സനിലിന് അഭിനന്ദനം...


സമ്മാനാർഹമായ കവിത

പിൻവിളിക്ക് ചെവികൊടുക്കുമ്പോൾ 

നടക്കുവാനിനിദൂരം കുറവാണടുത്തൊരാൾ വന്നുച്ചത്തിൽ
ചിരിച്ചു ചൊല്ലി മറഞ്ഞൊരു സ്വപ്നം തിരഞ്ഞെടുത്തൊരു നിമിഷത്തിൽ
മരിക്കുകില്ലീ തള്ളയതിങ്ങനെയിരന്നു -
തിന്നുകിടക്കുന്നു...
പതിഞ്ഞ വാക്കുമെനഞ്ഞു മരുമകൾ
കൊളുത്തിവച്ചൊരു 
ചെവിയരുകിൽ..

ഇടിത്തീ പോലാ വാക്കിൻ മുനകൾ
തുളച്ചുനിന്നെൻ ഹൃദയത്തിൽ
ഇറങ്ങിനിന്നു വിളിച്ചു മകനേയകന്നുപോകുന്നിന്നമ്മ
തിരിഞ്ഞുനോക്കില്ലെന്നു മനസ്സിൽ ശപഥം ചെയ്തു മടങ്ങട്ടെ
തിരഞ്ഞുചെല്ലാനിടമില്ലറിയാം ഇരുട്ട് വന്ന് പുതച്ചോട്ടെ

ചീമക്കൊന്നക്കമ്പൂന്നിക്കൊണ്ടഞ്ചാമത്തെ ചുവടെണ്ണേ
അരുതരുതെന്നു മനസ്സുകരഞ്ഞേൻ
ആരോ നിലവിളി കൂട്ടുന്നു..
പേരക്കുട്ടികളല്ലേയല്ല നേരം പാതിരയായില്ലേ?
മകനാണോയിനി മരുമകളാണോ
വെറുതെ ഞാനത് മോഹിച്ചേൻ 

പിൻവിളി പിന്നെയുമലമുറപോലവയെന്നിൽവന്ന് ധ്വനിക്കുന്നു
തിരിഞ്ഞു നിന്നൂ മുറ്റം ശൂന്യം വീടുമിരുണ്ട് കിടക്കുന്നു
തെക്കേത്തൊടിയിലെ കുഴിമാടത്തിൽ നിന്നുപിറക്കുന്നാ ശബ്ദം..
"ഒറ്റക്കാകും വിട്ടകലല്ലേയൊരുനാളും നീ പോകല്ലേ"

നിറഞ്ഞകണ്ണുകൾ പൊത്തിയിറങ്ങാൻ
കഴിഞ്ഞതില്ലീ വൃദ്ധയ്ക്ക്
തിരിച്ചുചെന്നു കുഴിമാടത്തിൻ കരയ്ക്ക് നിന്നിമ വെട്ടുമ്പോൾ
ഇരുട്ട് വന്ന് പുതച്ചൂ പതിയെ
നടന്നു തീർന്നേൻ ദൂരങ്ങൾ..
നടന്നു തീർന്നേൻ ദൂരങ്ങൾ..

സനിൽ വെണ്ടാർ

കോവിഡ് വാരിയർ

കോഴിക്കോട് ജെ.ഡി.ടി. കോളേജിൽ വച്ചു നടന്ന കൊവിഡ് വാരിയർസ് സേനക്കുള്ള അനുമോദനച്ചടങ്ങിൽ അഞ്ചാം സെമസ്റ്റർ ബി.എ. മലയാളം വിദ്യാർത്ഥിയും എൻ.എസ്.എസ്. വോളന്റിയറുമായ ഗൗതം ചന്ദ്രയെയും ആദരിച്ചു.





ഉപന്യാസമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം മലയാളവിഭാഗത്തിന്

റെഡ് റിബൺ ക്ലബിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സർവ്വീസ് സ്കീമുമായി ചേർന്ന് നടത്തിയ ഉപന്യാസ മത്സരത്തിൽ  മലയാളവിഭാഗത്തിലെ മൂന്നാം വർഷ വിദ്യാർത്ഥിനികളായ ആഷിന എസ്. ഒന്നാം സ്ഥാനവും അമൃത എൽ. രണ്ടാം സ്ഥാനവും കരസ്ഥമാക്കി.




ഇബ്നു ആരിഫിന് ആശംസകൾ


 

കഥയുടെ പൊരുൾ - ഏകദിന ശില്പശാല

 ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പന്മന പ്രാദേശിക കേന്ദ്രം എൻ.എസ്.എസ്. യൂണിറ്റും ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ മലയാളവിഭാഗവും സംയുക്തമായി കഥാശില്പശാല നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) കെ.സി. പ്രകാശ് ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ. എ.ഷീലാകുമാരി അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്തുക്കളായ എസ്.ആർ. ലാൽ, വി. ഷിനിലാൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. കെ.ബി.ശെൽവമണി, എ.വി.ആത്മൻ, ഡോ. താര എസ്.എസ്, രാഗി ആർ.ജി., ഗംഗ, ഗൗരിശ്രീ, ഗൗതം ചന്ദ്ര, എന്നിവർ സംസാരിച്ചു. സമാപന ചടങ്ങിൽ ക്യാമ്പ് അംഗങ്ങൾക്ക് പ്രിൻസിപ്പൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.