സബർമതി ദൂരെയാണ് (നാടകം)


അഭിനേതാക്കൾ

തേവൻ - ഗോകുൽ (ഒന്നാം സെമസ്റ്റർ, ബി.എ. മലയാളം)

വേണു - ഗൗതം ചന്ദ്ര (ആറാം സെമസ്റ്റർ, ബി.എ. മലയാളം)

ശാന്തി - ഗൗരിശ്രീ (ആറാം സെമസ്റ്റർ, ബി.എ. മലയാളം)

മാധവൻ - വരുൺ (ആറാം സെമസ്റ്റർ, ബി.എ. മലയാളം)

അവതരണം - മലയാളവിഭാഗം


22.2.2023

സെമിനാർ ഹാൾ

പ്രൊഫ.ജി.ശങ്കരപ്പിള്ള അനുസ്മരണം

കേരളത്തിൽ പുതിയ നാടക സംസ്കാരം സൃഷ്ടിച്ചത് ജി.ശങ്കരപ്പിള്ള - ഡോ.കെ.എസ്.രവികുമാർ

കേരള സമൂഹത്തിൽ പുതിയ രീതിയിലുള്ള നാടകങ്ങൾ ഉണ്ടാകാനുള്ള അന്തരീക്ഷം സൃഷ്ടിച്ചത് നാടകാചാര്യൻ ജി. ശങ്കരപ്പിള്ളയാണെന്ന് കാലടി സർവകലാശാല മുൻ പ്രോ-വൈസ് ചാൻസലർ ഡോ.കെ.എസ്.രവികുമാർ പറഞ്ഞു.

അദ്ദേഹം പുതിയ രീതിയിലുള്ള നാടകങ്ങൾ എഴുതുകയും കലാകാരന്മാരെ പരിശീലിപ്പിക്കുകയും ആസ്വാദകസമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ അര നൂറ്റാണ്ടായി മലയാള നാടകത്തിനും നാടക വേദിക്കും ഉണ്ടായ വളർച്ചയുടെ പിന്നിൽ ജി.ശങ്കരപ്പിളള സൃഷ്ടിച്ച നാടക സംസ്കാരമാണുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശാസ്താംകോട്ട, കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ പ്രൊഫ.ജി.ശങ്കരപ്പിള്ള സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ പ്രിൻസിപ്പൽ ഡോ.സി.ഉണ്ണികൃഷ്ണൻ ജി.ശങ്കരപ്പിള്ള അനുസ്മരണം നടത്തി. ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ സന്ധ്യ സി. വിദ്യാധരൻ, സംസ്കൃതവിഭാഗം അധ്യക്ഷൻ ഡോ.സുശാന്ത്, ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. ധന്യ എൽ., സീനിയർ സൂപ്രണ്ട് ശ്രീജ ആർ., മലയാളവിഭാഗം അധ്യക്ഷൻ  ആത്മൻ എ.വി., ഡോ.ടി.മധു, രാഗി ആർ.ജി.  എന്നിവർ സംസാരിച്ചു. മലയാളവിഭാഗം ഏർപ്പെടുത്തിയ വിവിധ എന്റോവ്മെന്റുകൾ ഡോ.കെ.എസ്. രവികുമാർ വിദ്യാർത്ഥികൾക്ക് നല്കി. പ്രൊഫ.ജി.ശങ്കരപ്പിള്ള എഴുതിയ സബർമതി ദൂരെയാണ് എന്ന നാടകം മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു.































സ്ഥാപകദിനാഘോഷം - പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം

കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 125-ാമത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി കോളേജിൽ നടന്ന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ഗൗതം ചന്ദ്ര ജെ.ബി.ക്ക്. വരുൺ വി.എസ്.(ആറാം സെമസ്റ്റർ), ഗൗരി നന്ദന ജെ. (ഒന്നാം സെമസ്റ്റർ) അനുഷ (ഒന്നാം സെമസ്റ്റർ) എന്നിവർക്ക് പ്രോത്സാഹനസമ്മാനം ലഭിച്ചു.







പുസ്തകോത്സവം - രണ്ടാം ദിനം

പുസ്തകോത്സവം രണ്ടാം ദിവസം രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ മലയാളവിഭാഗം സംഘടിപ്പിക്കുന്ന പുസ്തകോത്സവം രണ്ടാം ദിവസത്തോടനുബന്ധിച്ച് രണ്ട് പുസ്തകങ്ങളുടെ പുതിയ പതിപ്പുകൾ പ്രകാശനം ചെയ്തു. ഡോ.ടി. മധു എഴുതിയ എഴുത്തിലെ ചരിത്രനിർമ്മിതി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പും ബിജിൻ റ്റി.എസ്. എഴുതിയ മലനട പ്രാദേശികചരിത്രവും സംസ്കാരരൂപീകരണവും എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പും പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശ് മുൻ പ്രിൻസിപ്പൽ ഡോ. മിനി ചന്ദ്രൻ സി., ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ സന്ധ്യ സി. വിദ്യാധരൻ എന്നിവർക്ക് നല്കി നിർവ്വഹിച്ചു. ആത്മൻ എ.വി., രാഗി ആർ.ജി., ഡോ. ജയന്തി എസ്., ഡോ. മധു ടി., ബിജിൻ റ്റി.എസ്., ദീപ്തി വി.എസ്. എന്നിവർ സംസാരിച്ചു.















കാഴ്ചയുടെ വായന - പുസ്തക പ്രകാശനം

മലയാളവിഭാഗം പുസ്തകോത്സവം, പുസ്തകപ്രകാശനം

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ മലയാളവിഭാഗം പുസ്തകോത്സവം ആരംഭിച്ചു. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ പ്രസാധകരുടേതായി അയ്യായിരത്തോളം പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്. 6, 7, 8 ദിവസങ്ങളിലാണ് പുസ്തകോത്സവം നടക്കുന്നത്. ഇതിനോടനുബന്ധിച്ച് മലയാളവിഭാഗം അധ്യാപിക രജനി ആർ.ആർ. എഴുതിയ കാഴ്ചയുടെ വായന എന്ന പുസ്തകം ഡോ.പി.കെ.ഗോപൻ പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശിന് നല്കി പ്രകാശനം ചെയ്തു. ഡോ. മിനി ചന്ദ്രൻ സി. പുസ്തകപരിചയം നടത്തി. കരസേനയിലെ ക്യാപ്റ്റൻ പദവിയിലെത്തിയ മലയാളവിഭാഗം അധ്യാപകൻ ഡോ.ടി. മധുവിനെ മലയാള വിഭാഗത്തിന് വേണ്ടി പ്രിൻസിപ്പൽ ഉപഹാരം നല്കി ആദരിച്ചു. മലയാളവിഭാഗം അധ്യക്ഷൻ ആത്മൻ എ.വി., കോളേജ് കൗൺസിൽ സെക്രട്ടറി രാഗി ആർ.ജി., ഡോ.ടി. മധു, രജനി ആർ.ആർ., പി.ടി.എ. സെക്രട്ടറി ഡോ.എസ്. ജയന്തി, പുസ്തകലോകം നൗഷാദ് എന്നിവർ സംസാരിച്ചു. കല, സാഹിത്യം, ശാസ്ത്രം, വിവിധ മത്സര പരീക്ഷകൾക്കായുള്ളവ എന്നിങ്ങനെ വിവിധ മേഖലകളിലെ പുസ്തകങ്ങൾ ഒരുക്കിയിട്ടുള്ള പ്രദർശനത്തിൽ ലൈബ്രറികൾക്ക് പ്രത്യേക വിലക്കിഴിവ് ലഭ്യമാണ്.