സാഹിത്യം, കല, സംസ്കാരം ( പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ത്രിദിന സാഹിത്യ ക്യാമ്പ് )

കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിലെ മലയാളവിഭാഗം പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് അതിജീവനത്തിനായി മലയാളം അധ്യാപകർ സാമൂഹിക പ്രതിബദ്ധതയോടെ സംഘടിപ്പിച്ച പരിപാടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രോ - വൈസ് ചാൻസിലർ പ്രൊഫ. കെ. എസ്. രവികുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിനി ചന്ദ്രൻ സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രൊഫ. ആർ. അരുൺകുമാർ, കൗൺസിൽ സെക്രട്ടറി ഡോ.ടി. മധു, മലയാള വിഭാഗം അധ്യക്ഷൻ ആത്മൻ എ.വി., ഓഫീസ് സൂപ്രണ്ട് ശ്രീജ ആർ., ക്യാമ്പ് ഡയറക്ടർ രാഗി ആർ. ജി. എന്നിവർ സംസാരിച്ചു. ആദ്യദിനത്തിൽ 'കവിതയുടെ വഴികൾ' എന്ന വിഷയത്തിൽ ഇഗ്നോയുടെ അക്കാദമിക് കൗൺസിലറായ ഡോ. ആർ. എസ്. രാജീവ് പ്രഭാഷണം നടത്തി. 'സിനിമയും തിരക്കഥയും' എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല അധ്യാപകൻ ഡോ. ജോസ് കെ. മാനുവൽ വിഷയാവതരണം നടത്തി. 'ചെറുകഥയുടെ വർത്തമാനം' എന്ന വിഷയത്തിൽ സംസ്കൃത സർവകലാശാല അധ്യാപകൻ ഡോ. കെ. ബി. ശെൽവമണി ക്യാമ്പ് അംഗങ്ങളോട് സംസാരിച്ചു. ഓരോ സെഷനും ക്യാമ്പ് ചെയ്ത വിദ്യാർത്ഥികൾ പങ്കെടുത്ത ചർച്ചയോടെയാണ് സമാപിച്ചത്.

കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പുസ്തകപരിചയം, സിനിമാസ്വാദനം, സാഹിത്യരചന, പ്രശ്നോത്തരി എന്നീ സെഷനുകൾ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം ഉണ്ടാകുന്നതിന് ഏറെ സഹായിച്ചു. അറിവ് നേടുന്നതിനൊപ്പം വായനയിൽ നിന്ന് അകന്നിരുന്ന തങ്ങൾക്ക് കോവിഡ് കാലത്തെ അതിജീവിക്കാൻ സാഹിത്യത്തിന്റെ പുതിയവഴി തങ്ങൾക്ക് തുറന്ന് കിട്ടിയതായി വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. രാഗി ആർ.ജി. ആയിരുന്നു ക്യാമ്പ് ഡയറക്ടർ. രാവിലെ കോളേജിലെ ഓൺലൈൻ ക്ലാസ്സുകൾക്ക് ശേഷം ഉച്ചയ്ക്ക് 2:30 മുതൽ 4 വരെയും രാത്രി 7 മണി മുതൽ 9 മണി വരെയും ഉള്ള സെഷനുകളായാണ് ഗൂഗിൾ മീറ്റിൽ ക്യാമ്പ് നടന്നത്. കണക്ടിവിറ്റി പ്രശ്നങ്ങൾ നേരിട്ടവർക്കായി ഓരോ സെഷനും കഴിഞ്ഞ ഉടനെ മലയാളവിഭാഗം യുടൂബ് ചാനലിൽ നല്കിയിരുന്നു.















ലോക പുസ്തകദിനം

2021 ഏപ്രിൽ 23



 

വായനയുടെ വിസ്മയം (വെബിനാർ)






 

പ്രൊഫ. ജി. ശങ്കരപ്പിള്ള അനുസ്മരണം
















 Endowment distribution





കവിതയുടെ നിലാവ്