നോവൽ ചർച്ച സംഘടിപ്പിച്ചു

വായനവാരാഘോഷത്തോടനുബന്ധിച്ച് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നോവൽ ചർച്ച സംഘടിപ്പിച്ചു. കേരളത്തിലെ മുസ്‌ലിം സമൂഹത്തിലെ ഉച്ചനീചത്വങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ ജീവിതം കേന്ദ്രമാക്കി രചിച്ച ബീനയുടെ 'ഒസ്സാത്തി' എന്ന നോവലാണ് ചർച്ച ചെയ്തത്. സനിൽ എസ്., ദേവി ഹരി, പാർവ്വതി ബി. രാജ് എന്നിവർ നോവലിനെക്കുറിച്ച് വിവിധ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചു. യോഗത്തിൽ മലയാളവിഭാഗം അധ്യക്ഷൻ ആത്മൻ എ.വി. അധ്യാപകരായ രാഗി ആർ.ജി., സംഗീത ഇ.എൽ., ഡോ. സുനിത കെ. എന്നിവർ സംസാരിച്ചു.