ശ്രീകോവിൽ കാവ്യപുരസ്കാരം 2025
ഒന്നാം സ്ഥാനം: ആർച്ച എസ്.
(ആറാം സെമസ്റ്റർ, ബി.എ. പൊളിറ്റിക്കൽ സയൻസ്)
രണ്ടാം സ്ഥാനം: ആർച്ച എസ്.
(ആറാം സെമസ്റ്റർ, ബി.എ. പൊളിറ്റിക്കൽ സയൻസ്)
മൂന്നാം സ്ഥാനം: മൈഥിലി
(ആറാം സെമസ്റ്റർ, ബി.എ. മലയാളം)
മൂന്നാം സ്ഥാനം: അനുഷ
(ആറാം സെമസ്റ്റർ, ബി.എ. മലയാളം)
3.2.2025
പ്രൊഫ. ജി.ശങ്കരപ്പിള്ള അനുസ്മരണം
ആധുനികമലയാളനാടകവേദി പ്രൊഫ. ജി.ശങ്കരപ്പിള്ളയുടെ തുടർച്ച : പ്രൊഫ. അലിയാർ
ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ പ്രൊഫ.ജി.ശങ്കരപ്പിള്ള അനുസ്മരണം നടന്നു. പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത നാടക - സിനിമ പ്രവർത്തകനും ഡബ്ബിങ് കലാകാരനുമായ പ്രൊഫ. അലിയാർ പ്രൊഫ.ജി.ശങ്കരപ്പിള്ളയും ആധുനികമലയാളനാടകവേദിയും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. അരങ്ങിന് പ്രാധാന്യം നൽകി ശങ്കരപ്പിള്ള കൊണ്ടുവന്ന പരീക്ഷണങ്ങളാണ് ആധുനിക മലയാള നാടകവേദിയെ രൂപപ്പെടുത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീകോവിൽ കാവ്യപുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. ആർച്ച എസ്., സന്ദീപ് സന്തോഷ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി. അനുഷ, മൈഥിലി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മലയാള വിഭാഗം നൽകുന്ന എന്റോവ്മെന്റുകൾ പ്രൊഫ.വി. മഹേശ്വരി വിതരണം ചെയ്തു. ഡോ.ആർ.എസ്.രാജീവ് ജി.ശങ്കരപ്പിള്ളയെ അനുസ്മരിച്ച് സംസാരിച്ചു. ഡോ.സുശാന്ത് എസ്., പാർവ്വതി എസ്., ഡോ. ധന്യ എൽ., രാഗി ആർ.ജി., ആത്മൻ എ.വി. എന്നിവർ സംസാരിച്ചു.
Subscribe to:
Posts (Atom)