മരുപ്പച്ച


'മരുപ്പച്ച'യെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും
നിർദ്ദേശങ്ങളും കമൻ്റായി രേഖപ്പെടുത്തുക...

2 comments:



  1. മനസ്സിനെയും സമൂഹത്തെയും ഒരേപോലെ മരുഭൂമിയാക്കുന്ന ഈ കാലത്ത് ചിറകടിച്ചുയരാൻ കൊതിക്കുന്ന സർഗാത്മക ചിന്തകളെ സ്വതന്ത്രമാക്കുകയാണ് മാഗസിനിലെ ഈ രചനകളാൽ ലക്ഷ്യമിടുന്നത്.

    കോവിഡ് കാലം സമ്മാനിച്ച സൈബർ സ്പന്ദനങ്ങളുടെ കൈപിടിച്ച് ഞങ്ങൾ മലയാളം വിഭാഗം,ഡിപ്പാർട്ട്‌മെന്റിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും രചനകൾ ഉൾപ്പെടുന്ന ഈ മാഗസിന് കരള് ചേർത്തവർക്ക് സ്നേഹം💚🌿

    ReplyDelete
  2. മരുപ്പച്ച കുട്ടികളുടെ e-magazine വായിച്ചു. വളരെ നല്ല അഭിപ്രായമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികൾ ഇത്രയും ഗംഭീരമായി ഇത് തയ്യാറാക്കിയത് അഭിനന്ദനാർഹമാണ്.
    മൂല്യച്യുതിയും ,നഷ്ട ബാല്യങ്ങളും , ചതഞ്ഞരഞ്ഞ സ്വപ്നങ്ങളും ,കാത്തിരിപ്പിന്റെ വേദനയും ഗ്രാമീണതയും സ്ത്രീത്വത്തിന്റെ വിഹ്വലത , മഴയുടെ കുളിർമ കുഞ്ഞിൻ വേദന , സ്നേശൂന്യത, പൂവിന്റെ വിലാപം, എന്നിവ നിറഞ്ഞു നിൽക്കുന്ന കവിതകളും
    പൂർത്തിയാകാത്ത അഭിലാഷങ്ങളും , മോഹഭംഗങ്ങളും, ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും ചിന്തകളും എല്ലാം നിറഞ്ഞ കഥകളും,
    മൂല്യങ്ങളെക്കുറിച്ചും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത , യുവതലമുറയെ ബോധവത്ക്കരിക്കുക സംബന്ധിച്ചുള്ള ലേഖനങ്ങളും , മധുരിക്കുന്ന യാത്രാവിവരണങ്ങളും ,'ആസ്വാദനക്കുറിപ്പുകളും . കടം കഥകളും, കുസൃതി ചോദ്യങ്ങളും എല്ലാത്തിനുമുപരി അതിമനോഹരമായ ചിത്രങ്ങളും നിറഞ്ഞ ഈ മാഗസിൻ മലയാളം ഡിപ്പാർട്ട്മെന്റിന്റെ അഭിമാനമാണ്. ഇതിനു വേണ്ടി കുറേ ദിവസങ്ങളായി കഷ്ടപ്പെട്ട എല്ലാ കുട്ടികൾക്കും , മാഗസിൻ എഡിറ്റർ, സബ് എഡിറ്റർ , ഇതിലേയ്ക്ക് രുചികരമായ വിഭവങ്ങൾ നൽകിയ മിടുക്കികൾക്കും മിടുക്കന്മാർക്കും എന്റെ അഭിനന്ദനങ്ങൾ. ഇനിയും ഇതു പോലുള്ള പ്രവർത്തനങ്ങൾ തുടരുക. ആഭിനന്ദനങ്ങൾ.💐💐💐💞💞💞

    ReplyDelete