കാഴ്ചയുടെ വായന - പുസ്തക പ്രകാശനം

മലയാളവിഭാഗം പുസ്തകോത്സവം, പുസ്തകപ്രകാശനം

ശാസ്താംകോട്ട: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ മലയാളവിഭാഗം പുസ്തകോത്സവം ആരംഭിച്ചു. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ പ്രസാധകരുടേതായി അയ്യായിരത്തോളം പുസ്തകങ്ങൾ പ്രദർശനത്തിലുണ്ട്. 6, 7, 8 ദിവസങ്ങളിലാണ് പുസ്തകോത്സവം നടക്കുന്നത്. ഇതിനോടനുബന്ധിച്ച് മലയാളവിഭാഗം അധ്യാപിക രജനി ആർ.ആർ. എഴുതിയ കാഴ്ചയുടെ വായന എന്ന പുസ്തകം ഡോ.പി.കെ.ഗോപൻ പ്രിൻസിപ്പൽ ഡോ.കെ.സി. പ്രകാശിന് നല്കി പ്രകാശനം ചെയ്തു. ഡോ. മിനി ചന്ദ്രൻ സി. പുസ്തകപരിചയം നടത്തി. കരസേനയിലെ ക്യാപ്റ്റൻ പദവിയിലെത്തിയ മലയാളവിഭാഗം അധ്യാപകൻ ഡോ.ടി. മധുവിനെ മലയാള വിഭാഗത്തിന് വേണ്ടി പ്രിൻസിപ്പൽ ഉപഹാരം നല്കി ആദരിച്ചു. മലയാളവിഭാഗം അധ്യക്ഷൻ ആത്മൻ എ.വി., കോളേജ് കൗൺസിൽ സെക്രട്ടറി രാഗി ആർ.ജി., ഡോ.ടി. മധു, രജനി ആർ.ആർ., പി.ടി.എ. സെക്രട്ടറി ഡോ.എസ്. ജയന്തി, പുസ്തകലോകം നൗഷാദ് എന്നിവർ സംസാരിച്ചു. കല, സാഹിത്യം, ശാസ്ത്രം, വിവിധ മത്സര പരീക്ഷകൾക്കായുള്ളവ എന്നിങ്ങനെ വിവിധ മേഖലകളിലെ പുസ്തകങ്ങൾ ഒരുക്കിയിട്ടുള്ള പ്രദർശനത്തിൽ ലൈബ്രറികൾക്ക് പ്രത്യേക വിലക്കിഴിവ് ലഭ്യമാണ്.
 






















No comments:

Post a Comment